2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

കാമത്തിന്റെ സൂത്രം പഠിക്കാന്‍ വരിക..

പ്രിയരെ,

എനിക്ക് കാമമാണ്..
പേരിനോടും പ്രശസ്തിയോടും മാത്രമല്ല...,
അറിവിനോടും,
പുസ്തകങ്ങളോടും,
സര്‍ഗ്ഗാത്മകതയോടും,

പ്രഞ്ചത്തിലെ
ഓരോ അണുവോടും...

കാമഭ്രാന്തുപിടിച്ച്
ഞാന്‍ വരികയാണ്..
നിങ്ങളെ പ്രാപിക്കാന്‍...

എന്റെ കാമപൂര്‍ത്തിക്കുള്ളവഴികള്‍
ഞാന്‍ തിരഞ്ഞെടുക്കുന്നവയാണ്...

എങ്കിലും

നിങ്ങളുടെ താത്പര്യങ്ങളും ഞാന്‍
അനുഭാവപൂര്‍വ്വം
പരിഗണിക്കും....

എന്നോടു സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ വരിക...

15 അഭിപ്രായങ്ങൾ:

  1. ഞാന്‍ ഇവിടെയുണ്ടേ...!!

    നോക്കാമല്ലോ സൂത്രങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. വാത്സ്യായന മഹർഷി ഇപ്പോഴും ജീവിച്ചിരിക്കുന്ന കാര്യം ഇപ്പോഴാ അറിഞ്ഞത്...!
    ഏതായാലും അജിത്തേട്ടന് കൂട്ടായി ഞാനും കൂടാം...
    ഓടേണ്ടി വന്നാലും ഒരിടത്തേക്ക് ആവാല്ലൊ..!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നോം ഇവിടെത്തന്നെയുണ്ട്....
      ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ...
      എന്നാണല്ലോ!
      കാമസംസ്ഥാപനാര്‍ത്ഥായ
      സംഭവാമി യുഗേ യുഗേ...!

      ഇല്ലാതാക്കൂ
  3. കാമം എന്നാല്‍ പനിയോ ചുമയോ മറ്റോ ആണ് എന്നൊന്നും തെറ്റിധരിച്ചിട്ടില്ലലോ അല്ലെ ?
    ഈ സംരംഭത്തിന് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില തെറ്റിദ്ധാരണകള്‍ നീക്കാനും,
      ചില തെറ്റുകള്‍ പഠിപ്പിക്കാനും..
      ഞാനിവിടുണ്ടാവും...
      ഊം...
      ഹാ..ഹാ..ഹാ..

      ഇല്ലാതാക്കൂ
  4. ഞാനും വരാം കഴിവനുസരിച്ച്.സൂത്രങ്ങള്‍ (സൂത്രവാക്യങ്ങള്‍ )പഠിക്കാമല്ലോ. -അറിഞ്ഞതില്‍ നിന്നും അറിയാത്തതിലേക്ക്-ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  5. ഈ സൂത്രങ്ങൾ എനിക്കും പഠിക്കണം....

    മറുപടിഇല്ലാതാക്കൂ
  6. കൂടുതല്‍ അറിവുകള്‍ക്കായി താങ്കളോടോപ്പം ...

    മറുപടിഇല്ലാതാക്കൂ
  7. അറിവിനോടും സര്ഗാത്മകതയോടും കാമം ആകാം എന്ന് പറഞ്ഞ വാത്സ്യായന മഹര്‍ഷിക്ക് നമോവാകം

    മറുപടിഇല്ലാതാക്കൂ
  8. ഞാനും പിന്തുടരുന്നു. പുതിയ സൂത്രങ്ങള്‍ വരുമ്പോള്‍ അറിയിക്കുക :)))

    മറുപടിഇല്ലാതാക്കൂ
  9. ഞാനും ഉണ്ട് മഹാര്ഷേ അങ്ങേക്കൊപ്പം...

    മറുപടിഇല്ലാതാക്കൂ
  10. കൂടുതല്‍ അറിവുകള്‍ക്കായി താങ്കളോടോപ്പം

    മറുപടിഇല്ലാതാക്കൂ
  11. ആശംസകള്‍..... ...... ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....

    മറുപടിഇല്ലാതാക്കൂ
  12. കാമം മൂത്ത് ,കാമ പൂര്‍ത്തിക്കായി അടിയന്റെ ആശ്രമത്തില്‍ വന്നതിനു നന്ദി ,,,പുതിയ പല സൂത്രങ്ങളുമായി ബൂലോകം നിരഞാടാന്‍ കാമ ദേവന്‍ അനുഗ്രഹിക്കട്ടെ !! (ഞങ്ങളെ യോകെ ഒരു വിധി അല്ലാതെന്താ )))))

    മറുപടിഇല്ലാതാക്കൂ

വാത്സ്യായന രചിതങ്ങള്‍
ഇഷ്ടപ്പെട്ടവരോ, ഇഷ്ടമില്ലാത്തവരോ, അല്ലാത്തവരോ, ഇതിലൊന്നും പെടാത്ത വഴിപോക്കരോ മാത്രം
അഭിപ്രായം രേഖപ്പെടുത്തുക..

വെറുതെ പറഞ്ഞതല്ല..

ചില പിള്ളാര്‍ എന്റെ പേര്കേട്ട്
മറ്റേതാണെന്ന് തെറ്റിദ്ധരിക്കും.. ഏത്..?
ഹാ..ഹാ,, ഹാ..